ന്യൂഡൽഹി : നമ്മുടെ ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണെന്ന് നടൻ നിതീഷ് ഭരദ്വാജ് . ഭഗവാന് വേണ്ടി നമ്മൾ അവകാശങ്ങൾ ചോദിച്ചാൽ ആർക്കും അതിൽ എതിർപ്പുണ്ടാകേണ്ടതില്ലെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു . ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
നിങ്ങൾ മഹാഭാരതം മുഴുവൻ ഓർമ്മിക്കണമെന്ന് ആളുകൾ പലതവണ പറയാറുണ്ട് . എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമ്പോഴെല്ലാം ഞാൻ എപ്പോഴും ഭഗവാനിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ജീവിതത്തിലെ ചില മൂല്യങ്ങൾ അവതരിപ്പിക്കാനാണ് ഓരോ അവതാരവും നമ്മുടെ മുന്നിൽ വരുന്നത്. ഇതറിയാൻ വിഷ്ണുപുരാണം തന്നെ അത്യുത്തമം. നിങ്ങൾക്ക് രാമനെയോ കൃഷ്ണനെയോ ഇഷ്ടമാണോ, എന്നത് ഇവിടെ ചോദ്യമില്ല . ചിലയിടങ്ങളിൽ രാമനായും ചിലയിടങ്ങളിൽ കൃഷ്ണനായും ജീവിക്കേണ്ടി വരും.
ഓരോ ജന്മസ്ഥലത്തിനും അതിന്റേതായ പ്രാധാന്യമുണ്ട് . മഹാന്മാരുടെ ജന്മസ്ഥലം ആദർശങ്ങൾ സ്ഥാപിക്കാനുള്ളതാണ്. അവരുടെ ജന്മസ്ഥലം പവിത്രമല്ലെങ്കിൽ അത് ആരുടെ സ്ഥാനമായിരിക്കും? ശ്രീകൃഷ്ണന്റെ മഥുരയിലെ ജന്മസ്ഥലവും സ്വതന്ത്രമാകണം .നമ്മുടെ ഭഗവാന് വേണ്ടി നമ്മൾ അവകാശങ്ങൾ ചോദിച്ചാൽ ആർക്കും അതിൽ എതിർപ്പുണ്ടാകേണ്ടതില്ലെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു.















