മലയാള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. ചിത്രത്തെ സംബന്ധിച്ചിട്ടുള്ള ഓരോ വാർത്തകൾക്കും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ചും ബിജിഎമ്മിനെക്കുറിച്ചും സംഗീത സംവിധായകൻ ദീപക് ദേവ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടർന്നു കൊണ്ടിരിക്കുകയാണെന്ന് ദീപക് ദേവ് പറയുന്നു. എമ്പുരാന്റെ ബിജിഎമ്മിനെക്കുറിച്ചും ദീപക് ദേവ് പറയുന്നുണ്ട്. ഒരു അഭിമുഖത്തിനിടയിലായിരുന്നു ദീപക് ദേവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘എമ്പുരാന്റെ ഷൂട്ടിംഗ് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുകയാണ്. എമ്പുരാന്റെ ബിജിഎം സെറ്റ് ആയികൊണ്ടിരിക്കുകയാണ്. ലൂസിഫറിൽ കുറച്ച് ലിമിറ്റേഷനൊക്കെയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അങ്ങനെയൊന്നുമില്ല. എവിടെ വേണമെങ്കിലും പോയി റെക്കോർഡ് ചെയ്യാനുള്ള പെർമിഷൻ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ വർക്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്.
എമ്പുരാന്റെ ടീം ലോകത്ത് പല രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. സിനിമയിൽ പല സംഭവങ്ങളും പല രാജ്യത്തായാണ് കാണിക്കുന്നത്. ചിത്രത്തിൽ കമ്പോസിംഗ് ഞാൻ തന്നെയാണ്. ചിലപ്പോൾ പാട്ട് പാടുന്നവർ വീദേശീയരാകാം. ഇതുവരെയും അക്കാര്യങ്ങളിൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.’- ദീപക് ദേവ് പറഞ്ഞു.















