അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ബോളീവുഡ് നടൻ വിവേക് ഒബ്റോയ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്. ഓരോ രാമഭക്തനും പറയാൻ ആഗ്രഹിച്ച വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചത്. 500 വർഷത്തെ കാത്തിപ്പിരുപ്പ് ഒടുവിൽ അവസാനിച്ചെന്നായാരുന്നു അദ്ദേഹം പറഞ്ഞത്. ഭഗവാൻ രാജ്യത്തെയും ജനങ്ങളെയും ഒരുമിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പല ഭാഗത്തുള്ള വിവിധ മത സാമുദായിക സാംസ്കാരിക മേഖലകളിലെ ജനങ്ങൾ ഇതിനായി ഒത്തുചേരുന്നത് തന്നെ മനോഹരമാണ്. ഭഗവാൻ ശ്രീരാമൻ അത്യന്തികമായി എല്ലാവരെയും ഒരുമിപ്പിക്കുന്ന ശക്തിയാണെന്നും. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും അദ്ദേഹം എല്ലാവരെയും വീണ്ടും ഒരുമിച്ചു കൊണ്ടുവരികയാണെന്നും വിവേക് ഒബ്റോയ് പറഞ്ഞു. വെറുമൊരു ക്ഷേത്രമല്ല ഇത്, രാമക്ഷേത്രം സമാധാനത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും സമൃദ്ധിയുടെയും പ്രതീകമാണെന്നും പുണ്യ മുഹൂർത്തതിലേക്ക് ക്ഷണിക്കപ്പെട്ടതിൽ വളരെയധികം സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.