എറണാകുളം: മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി അദ്ധ്യാപകനെ കയ്യേറ്റം ചെയ്തു. അറബിക് വിഭാഗത്തിലെ അദ്ധ്യാപകൻ നിസാമുദ്ദീന് നേരെയാണ് അതിക്രമം ഉണ്ടായത്. ഇതേ ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥി മർദ്ദിച്ചത്. പിറകിൽനിന്ന് കയ്യേറ്റം ചെയ്തശേഷം മൂർച്ചയുള്ള വസ്തുകൊണ്ട് പുറകിൽ നിന്ന് കുത്തുകയായിരുന്നെന്നാണ് അദ്ധ്യാപകൻ പറഞ്ഞത്.
കയ്യേറ്റം ചെയ്ത വിദ്യാർത്ഥിയുടെ രണ്ടാം വർഷ ക്ലാസിലെ അദ്ധ്യാപകനായിരുന്നു നിസാമുദ്ദീൻ. അന്റൻഡൻസും ഇന്റേണൽ മാർക്കും തമ്മിൽ ബന്ധപ്പെട്ടുള്ള വിഷയമാണ് വൈരാഗ്യത്തിന് കാരണമെന്ന് അദ്ധ്യാപകൻ പറഞ്ഞു. ഹാജർ കുറഞ്ഞതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരുമായും തർക്കം നിലനിന്നിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ അദ്ധ്യാപകൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.















