തിരുവനന്തപുരം: വർക്കല ബീച്ചിൽ അപകടത്തിൽപ്പെട്ട വിദേശ വനിതയെ രക്ഷപ്പെടുത്തി. മെക്സിക്കൻ യുവതിയായ ആൻഡ്രിയയാണ് തിരയിൽ അകപ്പെട്ടത്. ടൂറിസം പോലീസും ലൈഫ് ഗാർഡുകളും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ യുവതി അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.