സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്‌ക്കുന്നത് അവസാനിപ്പിച്ചെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്റെ കുടുംബാംഗങ്ങളെ ചിലർ ഭയപ്പെടുത്തുന്നുണ്ടെന്നും അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തതിനാലുമാണ് പോസ്റ്റുകൾ പങ്കുവയ്‌ക്കുന്നത് അവസാനിപ്പിക്കുന്നതെന്നാണ് സംവിധായകൻ പറഞ്ഞത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്.’- അൽഫോൺസ് പുത്രൻ കുറിച്ചു.
അൽഫോൺസ് പുത്രന്റേതായി അവസാനം തീയേറ്ററുകളിൽ എത്തിയ ചിത്രം ഗോൾഡ് ആയിരുന്നു. വേണ്ടത്ര പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല.