ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. ലാഹൗൾ സ്പിതി, കിന്നൗർ എന്നിവിടങ്ങളിലുൾപ്പെടെ ഹിമാചൽ പ്രദേശിലെ ഉയർന്ന പ്രദേശങ്ങളിൽ അതി ശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. താപനില സാധാരണനിലയിൽ നിന്ന് താഴുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ -5.8 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ലഹൗൾ-സ്പിതി, കിന്നൗറി എന്നിവിടങ്ങളിൽ -3.6 ഡിഗ്രി സെൽഷ്യസാണ്. ഷിംലയിൽ -1.2 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലും മഞ്ഞുവീഴ്ച ശക്തമായി തുടരുകയാണ്. കേദാർനാഥ്, ബദരിനാഥ് ധാമുകളിൽ തുടർച്ചയായി മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. ജനുവരി 23-വരെ കേദാർനാഥിലെ ഏറ്റവും കുറഞ്ഞ താപനില -16 മുതൽ -18 വരെ ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ മഞ്ഞുവീഴ്ചയുടെ തോത് വർദ്ധിക്കുന്നതിനാൽ പ്രദേശവാസികൾ ജാഗ്രതാ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















