തിരുവനന്തപുരം: വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പൊന്നാനി ആസ്ഥാനമായി മതപഠന കേന്ദ്രം ആരംഭിക്കാനൊരുങ്ങി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ പേരിലാണ് അറബി ഭാഷ സാംസ്‌കാരിക പഠന കേന്ദ്രം ആരംഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. കേരള സർവകലാശാല അറബിക് വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര സെമിനാർ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ചരിത്രക്കാരനും പണ്ഡിതനും സൂഫിവര്യനുമായ ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന് ആദരവ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തദ്ദേശീയമായ മറ്റു ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്ന സർക്കാർ അറബി ഭാഷാ പഠനകേന്ദ്രത്തിന് വലിയ പിന്തുണയാണ് നൽകുന്നത്.















