പത്തനംതിട്ട: തിരുവല്ല ഡയറ്റിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. മലയാളം അദ്ധ്യാപികയായ മിലിന ജെയിംസിന് എതിരെയാണ് കേസ്. മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്ന വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം മുതൽ വിദ്യാർത്ഥികളും മലയാളം അദ്ധ്യാപികയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ ദേഷ്യത്തിൽ വിദ്യാർത്ഥികളെ പരീക്ഷകളിൽ തോൽപ്പിക്കുമെന്നു പറഞ്ഞ് അദ്ധ്യാപിക ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പറഞ്ഞു. ഇതിനിടെയാണ് മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ വിദ്യാർത്ഥി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.















