അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ കാശിയിൽ രാമജ്യോതി തെളിയിക്കുമെന്ന പ്രഖ്യാപിച്ച മുസ്ലീം വനിത നജ്മ പർവീൺ . മുസ്ലീങ്ങളുടെ പൂർവ്വികനാണ് രാമനെന്ന സന്ദേശവുമായാണ് നസ്നീനും നജ്മയും കാശിയിൽ രാമജ്യോതി തെളിയിക്കുക . പർദ്ദയണിഞ്ഞാണ് രാമജ്യോതിയുമായി ഇവർ അയോദ്ധ്യയിലെത്തുക .
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെകുറിച്ച് പിഎച്ച്ഡി പൂർത്തിയാക്കി ആദ്യ മുസ്ലീം യുവതിയാണ് നജ്മ . ബനാറസ് ഹിന്ദു സർവകലാശാലയിൽ (ബിഎച്ച്‌യു) നിന്ന് വാരണാസിയിലെ ലല്ലാപുര സ്വദേശിയായ നജ്മ പർവീൺ ആണ് മോദിയുടെ രാഷ്‌ട്രീയത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ രാഷ്‌ട്രീയ ജീവിതവും അദ്ദേഹത്തിന്റെ പോരാട്ട കാലഘട്ടവും നജ്മയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.
2014ൽ ആരംഭിച്ച ഗവേഷണം 2023 നവംബറിൽ പൂർത്തിയായി. ‘നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ നേതൃത്വം – ഒരു വിശകലന പഠനം എന്നതായിരുന്നു പഠന വിഷയം. കാശി ഹിന്ദു സർവ്വകലാശാലയിലെ പ്രൊഫസർ സഞ്ജയ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ഈ ഗവേഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഇതിൽ പ്രധാനമായും അഞ്ച് അധ്യായങ്ങളാണുള്ളത്. കോൺഗ്രസിന്റെ അധികാരത്തിൽ നിന്നും രാജവംശ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം, പ്രധാനമന്ത്രി മോദിയുടെ രാഷ്‌ട്രീയ ജീവിതം, ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെയും വിമർശനങ്ങളുടെയും കാലഘട്ടം, പൊതുജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും പിന്തുണ എന്നിവ ഈ അധ്യായങ്ങളിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പ്രധാനമന്ത്രി മോദിയോടുള്ള മുസ്ലീം സമൂഹത്തിന്റെ സമീപനത്തെ കുറിച്ചും നജ്മ പഠിച്ചു.
നെയ്‌ത്ത് തൊഴിലാളികൾ ആയിരുന്നു നജ്മയുടെ മാതാപിതാക്കൾ. ഇവരെ നേരത്തെ തന്നെ നഷ്ടപ്പെട്ട നജ്മ വലിയ വെല്ലുവിളികളെ തരണം ചെയ്താണ് ഇവിടെ വരെ എത്തിയത്. വിശാൽ ഭാരത് സൻസ്ഥാന്റെ സ്ഥാപകനായ പ്രൊഫസർ രാജീവ് ശ്രീവാസ്തവയുടെ സാമ്പത്തിക പിന്തുണയും വിദ്യാഭ്യാസത്തിനായി നജ്മയ്‌ക്ക് ലഭിച്ചിരുന്നു.ഹനുമാൻ ചാലിസയും രാമചരിതമാനസവും ഉറുദുവിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.കഴിഞ്ഞ 17 വർഷമായി രാമഭക്തയാണ്.
മുത്തലാഖിനെതിരെയും ഇവർ സമരരംഗത്തുണ്ടായിരുന്നു. ജ്ഞാൻ വാപിയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് വാദിക്കുന്ന മുസ്ലീം വനിതയാണ് നജ്മ . സങ്കട് മോചൻ ക്ഷേത്രത്തിൽ നടന്ന ഭീകരാക്രമണത്തിന് പ്രായശ്ചിത്തമായി ആരതിയുഴിഞ്ഞ് ഹനുമാന ചാലിസ ചൊല്ലിയിരുന്നു നജ്മ .