ജെഇഇ മെയിൻ പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ബിഇ/ ബി ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ നമ്പറും ജനന തീയതിയും നൽകി സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം.
രാജ്യത്തും വിദേശത്തുമായി നടത്തുന്ന പരീക്ഷയുടെ കേന്ദ്രങ്ങൾ അറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ബിടെക്, ബിഇ പേപ്പർ ഒന്ന് പരീക്ഷ ജനുവരി 27, 29, 30, 31 ഫെബ്രുവരി ഒന്ന് തീയതികളിൽ നടക്കും. രാവിലെ ഒൻപത് മുതൽ 12 വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ ആറ് വരെയും രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ജനുവരി 24-നാണ് ബി ആർക്, ബി പ്ലാനിംഗ് ( പേപ്പർ 2 എ, 2 ബി) പരീക്ഷകൾ നടക്കുന്നത്.
പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ പിന്നീട് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് jeemain.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.















