കോട്ടയം: വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. മണിമല വാറകുന്ന് സ്വദേശി സന്ദീപ് (33), സഹോദരൻ സന്ദു (35) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കഴിഞ്ഞ ദിവസം മണിമലയിൽ ഒരു സ്ത്രീ മാത്രമുണ്ടായിരുന്ന വീട്ടിൽ അതിക്രമിച്ച് കയറുകയും മദ്യപിക്കാൻ വീട്ടമ്മയോട് വെള്ളവും ഗ്ലാസും ചോദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മണിമലയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇവർ മദ്യപിക്കാൻ വെള്ളവും ഗ്ലാസും ചോദിക്കുകയായിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ച വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതികളായ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്.















