മുംബൈ : പ്രാണപ്രതിഷ്ഠയ്‌ക്ക് അയോദ്ധ്യയിലെത്തുക രാജ്യത്തിന് അഭിമാനമായ വമ്പൻ താരനിരയെന്ന് റിപ്പോർട്ട് . പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന രീതിയിൽ നിരവധി പ്രമുഖരുടെ പേരുകൾ ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ പ്രൗഢമായ ചടങ്ങിൽ പങ്കെടുക്കുന്ന താരങ്ങളുടെ സ്ഥിരീകരിച്ച ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. ബോളിവുഡ് മുതൽ ദക്ഷിണേന്ത്യ വരെയുള്ള നിരവധി താരങ്ങൾ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ, കത്രീന കൈഫ്, രൺബീർ കപൂർ, ആലിയ ഭട്ട്, അനുപം ഖേർ തുടങ്ങിയ വമ്പൻ താരങ്ങൾ പ്രാണ പ്രതിഷ്ഠ എന്ന ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തും .
ഇവരെ കൂടാതെ ചിരഞ്ജീവി, രജനികാന്ത്, പ്രഭാസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ജൂനിയർ എൻടിആറിനും ക്ഷണം അയച്ചിരുന്നു . എന്നാൽ ഷൂട്ടിംഗിലായതിനാൽ ജൂനിയർ എൻടിആറിന് രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാകില്ല .നേരത്തെ രാമായണ സീരിയലിലെ താരങ്ങളും അയോദ്ധ്യയിൽ എത്തിയിരുന്നു.