ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിനും ക്ഷണം. തന്റെ അഭാവത്തിൽ അമ്മ ചടങ്ങിലേക്കുള്ള ക്ഷണപത്രിക സ്വീകരിച്ച കാര്യം താരം തന്നെയാണ് എക്‌സിൽ പങ്കുവച്ചത്.
Blessed to have received the invitation to the Pran Pratishtha Mangal Vidhi in Ayodhya. My mother accepted it on my behalf. pic.twitter.com/S2i89xYKIb
— Mithali Raj (@M_Raj03) January 18, 2024
“>
അസുലഭ മുഹൂർത്തത്തിന് സാക്ഷിയാകാനുള്ള ക്ഷണം ലഭിച്ചതിൽ ഭാഗ്യവതിയാണെന്നും അമ്മയാണ് തനിക്കുവേണ്ടി ക്ഷണപത്രിക ഏറ്റുവാങ്ങിയതെന്നും മിഥാലി എക്സിൽ കുറിച്ചു. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോലി, ആർ അശ്വിൻ എന്നിവർക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് സർസംഘ ചാലക്, യുപി മുഖ്യമന്ത്രി, നൃത്യ ഗോപാൽ ജി മഹാരാജ്, യുപി ഗവർണർ തുടങ്ങി എല്ലാ ക്ഷേത്ര ട്രസ്റ്റിമാരും പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. 150-ലധികം സന്ന്യാസിമാരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും പദ്മ പുരസ്‌കാര ജേതാക്കളും ചടങ്ങിന്റെ ഭാഗമാകും.