ന്യൂഡൽഹി: 71-ാമത് ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. മിസ് വേൾഡ് ചെയർമാൻ ജൂലിയ മോർലിയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
ഫെബ്രുവരി 18-നും മാർച്ച് ഒമ്പതിനും ഇടയിലായിരിക്കും മത്സരം നടക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന മത്സരമാണിത്. 1996-ൽ ബെംഗളൂരുവിലാണ് ലോകസുന്ദരി മത്സരം അവസാനമായി ഇന്ത്യയിൽ നടന്നത്. അന്ന് റീത്ത ഫാരിയ പവലാണ് ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്.
1994-ൽ ഐശ്വര്യ റായ് ലോകസുന്ദരിയായപ്പോൾ1997-ൽ ഡയാന ഹെയ്ഡൻ കിരീടം ചൂടി. 1999-ൽ യുക്ത മുഖി കിരീടം നേടി ഇന്ത്യയുടെ നാലാമത്തെ ലോകസുന്ദരിയായി. 2000-ലാണ് പ്രിയങ്ക ചോപ്ര ലോകസുന്ദരി പട്ടം നേടിയത്. 2017-ൽ മാനുഷി ചില്ലറ് ലോകസുന്ദരി കിരീടം സ്വന്തമാക്കി.