ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയോട് അനുബന്ധിച്ച് റിസർവ് ബാങ്കിന് അർദ്ധ ദിവസത്തെ അവധി. ജനുവരി 22ന് രാവിലെ 9ന് പകരം ഉച്ചയ്‌ക്ക് 2.30നാകും മണിമാർക്കറ്റുകൾ തുറക്കൂകയെന്നും ആർബിഐ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കുലർ പുറത്താക്കി. ജനുവരി 22ന് സർക്കാർ പ്രഖ്യാപിച്ച അർദ്ധദിന അവധി കണക്കിലെടുത്ത്, റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ വ്യാപാര സമയവും വെട്ടിക്കുറച്ചതായി സർക്കുലറിൽ പറയുന്നു.
സെൻട്രൽ ബാങ്ക് നിയന്ത്രിത വിപണികളുടെ വ്യാപാര സമയം തിങ്കളാഴ്ച ഉച്ചയ്‌ക്ക് 2.30 മുതൽ 5 വരെയായിരിക്കുമെന്നും രാജ്യത്തുടനീളമുള്ള പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയും ജനുവരി 22 ന് പാതി ദിവസം അടച്ചിടുമെന്ന് മുൻപ് അറിയിപ്പ് വന്നിരുന്നു. അവധി കാരണം അന്നേദിവസം, സെൻട്രൽ ബാങ്കിന്റെ ഓഫീസുകളിൽ 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സൗകര്യം ലഭ്യമല്ലെന്ന് മറ്റൊരു സർക്കുലറിൽ പ്രസ്താവിച്ചു. ജനുവരി 23 എല്ലാ സൗകര്യങ്ങളും പഴയപടി പുനരാരംഭിക്കുമെന്നും സർക്കുലറിൽ പറയുന്നു.