ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യമെങ്ങും ആവേശത്തിന്റെ അന്തരീക്ഷമാണ്. എന്നാൽ ചില വ്യക്തികൾ ഇപ്പോഴും രാമക്ഷേത്രത്തെക്കുറിച്ച് ചോദ്യങ്ങളുയർത്തി വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബീഹാറിൽ മുൻ എംപി അലി അൻവർ അൻസാരി ഒരു യോഗത്തിൽ പ്രസംഗിക്കവേ രാമക്ഷേത്രത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. എന്നാൽ ചോദ്യം അവസാനിക്കും മുൻപ് തന്നെ സ്റ്റേജ് പൊളിഞ്ഞു വീണു.
ഗയയിലെ ദിഹുരി ഗ്രാമത്തിലാണ് സംഭവം. സ്വാതന്ത്ര്യ സമര സേനാനി അബ്ദുൾ ഖാം അൻസാരിയുടെ ചരമവാർഷിക സമ്മേളനം ഗ്രാമത്തിൽ സംഘടിപ്പിച്ചിരുന്നു . പസ്മണ്ഡ വഞ്ചിത് മഹാസംഘടനയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ . ദേശീയ പ്രസിഡന്റും മുൻ എംപിയുമായ അലി അൻവർ അൻസാരിയും യോഗത്തിൽ പങ്കെടുത്തു.
യോഗത്തെ അഭിസംബോധന ചെയ്യവെ രാമക്ഷേത്രത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു അലി അൻവർ . എന്നാൽ ഈ സമയം പെട്ടെന്ന് സ്റ്റേജ് ആകെ തകർന്നു വീഴുകയായിരുന്നു . വേദിയിൽ ഇരുന്നവരെല്ലാം നിലത്തുവീണു. അലി അൻവർ അൻസാരിയടക്കമുള്ളവർക്ക് പരിക്കുമേറ്റു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
STRANGE – As soon as the former MP Ali Anwar Ansari raised some questions on the date of Ayodhya Ram temple event, the stage collapsed.
51st death anniversary of freedom fighter and former minister Abdul Qaum Ansari was being celebrated in Gaya, Bihar. pic.twitter.com/weWNwRbKYP
— Times Algebra (@TimesAlgebraIND) January 19, 2024