പത്തനംതിട്ട: മാളികപ്പുറത്ത് ഇന്ന് ഗുരുതി. ഇതോടെ 65 നാൾ നീണ്ട് നിന്ന് ശബരി മണ്ഡകാലത്തിന് അവസാനമാകും. ഇന്ന് രാത്രി പത്ത് മണി വരെ മാത്രമാകും ഭക്തർക്ക് ദർശനം അനുവദിക്കുക. അത്താഴ പൂജ കഴിഞ്ഞ് ക്ഷേത്ര നട അടച്ച ശേഷമാണ് ഗുരുതി നടക്കുക. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാകും ചടങ്ങ്. ഭൂതഗണങ്ങളുടെ പ്രീതിക്കായി മണിമണ്ഡപത്തിന് മുൻപിലാണ് ഗുരുതി നടത്തുക.
നാളെ പുലർച്ചെ പന്തളം രാജ കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കും. തുടർന്ന് 5.30-ഓടെ മകര വിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും. നടപൂജകൾ പൂർത്തിയാക്കി നാളെ രാവിലെ ആറിന് നട അടയ്ക്കും.















