ദിണ്ടിഗൽ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി തമിഴ്നാട്ടിലെ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ നേരം ക്ഷേത്രത്തിൽ ചിലവഴിച്ച പ്രധാനമന്ത്രി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പങ്കെടുത്തു.
ശിവന്റെ അവതാരമായ ശ്രീരാമനാഥസ്വാമിയാണ് അരുൾമിഗു രാമനാഥ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രാമേശ്വരം എന്ന ദ്വീപിനകത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യ ഭരണ കാലത്താണ് ക്ഷേത്രം നിർമ്മിച്ചത്. രാമലിംഗം, വിശ്വലിംഗം എന്നിങ്ങനെ രണ്ട് ലിംഗ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്.
മണലുകൊണ്ട് സീതാ ദേവിയാണ് രാമലിംഗം നിര്‍മ്മിച്ചതെന്ന ഒരു വിശ്വാസമുണ്ട്. ഭഗവാന്‍ ഹനുമാന്‍ കൈലാസത്തില്‍ നിന്ന് കൊണ്ടുവന്നതാണ് വിശ്വലിംഗം എന്നാണ് മറ്റൊരു വിശ്വാസം. വിശ്വലിംഗത്തിന് അഭിഷേകം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവിടെ മറ്റ് പൂജകൾ നടത്തുകയുള്ളൂ. മനോഹരമായ വാസ്തുവിദ്യയ്‌ക്ക് പേരുകേട്ട ഒരു ക്ഷേത്രം കൂടിയാണ് അരുൾമിഗു രാമനാഥ സ്വാമി ക്ഷേത്രം.















