ഹിമാചൽ പ്രദേശിൽ അഞ്ചുനില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനക വീഡിയോ വൈറലാവുന്നു. ദേശീയപാത 205 ഷിംലയ്‌ക്ക് സമീപം ഘണ്ടൽ വില്ലേജിലാണ് നടുക്കുന്ന സംഭവം. ഉച്ചയ്‌ക്ക് 12 ഓടെയായിരുന്നു അപകടം. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. സമീപത്തെ കെട്ടിടങ്ങളിലും വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല.
ധാമി 16 മൈലിൽ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷം കെട്ടിടത്തിനടുത്തുള്ള റോഡിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം നിലംപൊത്തിയത്. ധാമിയിലെ ഡിഗ്രി കോളേജിന് സമീപമാണ് കെട്ടിടമുണ്ടായിരുന്നത്. നേരത്തെ കെട്ടിടത്തിലും വിള്ളലുകൾ രൂപപ്പെട്ടിരുന്നു.
അഞ്ച് നില കെട്ടിടത്തിൽ താമസിച്ചിരുന്ന ലോ കോളേജ് വിദ്യാർത്ഥികളെ ഒരാഴ്ച മുമ്പ് തന്നെ അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
Breaking: Major landslide in Shimla, where a 5-story building collapsed, and cracks appeared in the adjoining area and buildings. No casualties reported till now. #Shimla #Himachal pic.twitter.com/hRVXPY45Km
— Gagandeep Singh (@Gagan4344) January 20, 2024
“>