കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കക്കയം ഡാമിലെത്തിയ വിനോദസഞ്ചാരികൾക്ക് പരിക്ക്. ഡാമിനു സമീപം നിന്നിരുന്ന അമ്മയേയും 4 വയസുള്ള മകളേയുമാണ് കാട്ടുപോത്ത് ആക്രമിച്ചത്. എറണാകുളം സ്വദേശികളായ നീതു എലിയാസ്, മകൾ ആൻമരിയ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ യുവതിയേയും മകളെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തിൽ നീതുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടരഞ്ഞിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയതായിരുന്നു ഇരുവരും. ഇവിടെ നിന്നും കക്കയം ഡാമിലെത്തിയ ഇവരുടെ സമീപത്തേക്ക് കാട്ടുപോത്ത് ഓടി വരികയും ആക്രമിക്കുകയുമായിരുന്നു.















