വാഷിംഗ്ടൺ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ദീപാവലി പോലെയാണ് തനിക്ക് തോന്നുന്നതെന്ന് ഫ്രിക്കൻ-അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ. നാളെ നടക്കാൻ പോകുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ദീപാവലി പോലെ ആഘോഷിക്കാനൊരുങ്ങുകയാണ് ഞാൻ. ചടങ്ങിന്റെ ഭാഗമായി ഇന്ത്യയിലെത്താൻ കഴിയാത്തതിൽ അതിയായ വിഷമമുണ്ടെന്നും അവർ പറഞ്ഞു.
പ്രാണപ്രതിഷ്ഠാ ചടങ്ങ് ഞാൻ ആഘോഷിക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഏറ്റവും മനോഹരമായ നിമിഷം എല്ലാ ആളുകളും ഒരുമിച്ചെത്തി പങ്കെടുന്നതാണ്. വിശ്വാസത്തിന്റെ മേന്മയും പവിത്രതയും അതുതന്നെയാണെന്നാണ് ഞാൻ കരുതുന്നത്. – വാർത്താ ഏജൻസിയായ എഎൻഐയോട് മേരി മിൽബെൻ പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോദ്ധ്യയിൽ നടത്തിയിട്ടുള്ളത്. നാളെ രാവിലെ 10.30ഓടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.