ചെന്നൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തി തമിഴ്നാട് സർക്കാർ. കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനാണ് സമൂഹമാദ്ധ്യമത്തിൽ പത്രവാർത്തകൾ പങ്കുവച്ചുകൊണ്ട് ആരോപണമുന്നയിച്ചത്. തമിഴ്നാട് സർക്കാരിന്റെ അനൗദ്യോഗിക ഉത്തരവിനെ വിമർശിച്ചാണ് കേന്ദ്രമന്ത്രി രംഗത്ത് വന്നത്. വാർത്താകുറിപ്പുകളുടെ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചു.
ദീപാവലിക്ക് സമാനമായി രാജ്യം മുഴുവനും ആവേശത്തോടെ ആഘോഷിക്കുന്ന ഒരു ദിവസത്തെയാണ് തമിഴ്നാട് സർക്കാർ ഇല്ലാതാക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീരാമ ക്ഷേത്രങ്ങളിൽ പൂജയോ ഭജനയോ പ്രസാദവിതരണമോ നടത്തുന്നതിന് അനുവാദമില്ല. സ്വകാര്യ ക്ഷേത്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് പോലീസ് തടയുന്നതായി മന്ത്രി ആരോപിച്ചു.
പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ ഉയർത്തിയ പന്തലുകൾ പൊളിച്ചുകളയുകയും സംഘാടകരെ ഭീഷണിപ്പെടുത്തുകയാണ് പോലീസെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഹിന്ദുവിരുദ്ധ വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നുതായും നിർമലാ സീതാരാമൻ വിമർശിച്ചു.
TN govt has banned watching live telecast of #AyodhaRamMandir programmes of 22 Jan 24. In TN there are over 200 temples for Shri Ram. In HR&CE managed temples no puja/bhajan/prasadam/annadanam in the name of Shri Ram is allowed. Police are stopping privately held temples also… pic.twitter.com/G3tNuO97xS
— Nirmala Sitharaman (@nsitharaman) January 21, 2024















