വാഷിംഗ്ടൺ; ശ്രീരാമൻ തിരികെ അയോദ്ധ്യയിലേക്ക് വരുന്നതിന്റെ സന്തോഷം പങ്കുവച്ച് അമേരിക്കൻ ഗായികയും ചലച്ചിത്ര താരവുമായ മേരി മിൽബെൻ. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് എത്തിച്ചേരാൻ സാധിക്കില്ലെങ്കിലും മനസ് എപ്പോഴും അയോദ്ധ്യയിലാണെന്നും താരം പറഞ്ഞു. മറ്റൊരു ദീപാവലി ആഘോഷമാണ് രാമനഗരിയിൽ നടക്കുന്നതെന്നും ഈ സന്തോഷത്തിൽ താനും പങ്കാളിയാകുന്നുവെന്നും മേരി മിൽബെൻ അറിയിച്ചു.
” ജനുവരി 22-ന് അയോദ്ധ്യയിൽ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങ് മറ്റൊരു ദീപാവലി ഉത്സവം പോലെയാണ് എനിക്ക് തോന്നുന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ എനിക്ക് വിഷമുണ്ട്. എന്നിരുന്നാലും എന്റെ മനസ് എപ്പോഴും രാമനഗരിക്കൊപ്പം ഉണ്ടാകും. ജനുവരി 22 ഞാൻ ദീപാവലി പോലെ തന്നെ ആഘോഷമാക്കും. എന്തൊരു മഹത്തായ ചടങ്ങാണ് അയോദ്ധ്യയിൽ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ജനങ്ങൾ ഒത്തുകൂടി രാമനെ ഒരു മനസ്സോടെ വരവേൽക്കുന്നു. ഇതൊരു ഭാഗ്യമാണ്”- മേരി മിൽബിൻ പറഞ്ഞു.
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് സിനിമ, സീരിയൽ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഐതിഹാസിക ടെലിവിഷൻ പരമ്പരയായിരുന്ന രാമായണത്തിലെ താരങ്ങൾക്കും അയോദ്ധ്യയിൽ വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. രാമായണത്തിൽ ശ്രീരാമചന്ദ്രനായി വേഷമിട്ട അരുൺ ഗോവിൽ, സീതാദേവിയായി എത്തിയ ദ്വീപിക ചികില, ലക്ഷ്മണനെ അവതരിപ്പിച്ച സിനിൽ ലഹ്‌രി എന്നിവരാണ് രാമനഗരിയിൽ കഴിഞ്ഞ ദിവസം എത്തിയത്.