ദിസ്പൂർ: ജയ് ശ്രീറാം വിളികളും മോദി അനുകൂല മുദ്രാവാക്യങ്ങളും കേട്ട് രോഷാകുലനായി കോൺഗ്രസ് നേതാവ് രാഹുൽ. അസമിലെ സോനിത്പൂർ ജില്ലയിൽ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെയാണ് ജനങ്ങൾ ജയ് ശ്രീറാം, മോദി മോദി മുദ്രാവാക്യങ്ങൾ മുഴക്കി രാമക്ഷേത്രത്തിനും പ്രധാനമന്ത്രിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചത്.
ബസിനുള്ളിൽ ഇരിക്കവേയാണ് രാഹുൽ മുദ്രാവാക്യം വിളിക്കുന്നത് കേട്ടത്. തൊട്ടുപിന്നാലെ കലി തുള്ളി ബസിന് ഉള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി രോഷാകുലനായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കുറച്ചാളുകൾ മുദ്രാവാക്യം വിളിച്ചപ്പോൾ ഇത്രമാത്രം അലറുകയാണെങ്കിൽ പ്രാണ പ്രതിഷ്ഠാ ക്ഷണം നിരസിച്ച കോൺഗ്രസും രാഹുലും ഇനി വരുന്ന ദിവസങ്ങളിൽ എങ്ങനെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് ചോദിച്ചു.
Rahul Gandhi lost his cool after Jai Shri Ram and Modi Modi slogans were raised in his presence. If this is how rattled he is, how will he face the people of this country in days ahead, after the anti-Hindu Congress rejected the invite to be part of the Pran Pratistha in Ayodhya? pic.twitter.com/XsBX4elSBG
— Amit Malviya (@amitmalviya) January 21, 2024
അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന സമയത്ത് അസമിലെ ബട്ടദ്രവ ക്ഷേത്രം സന്ദർശിക്കാനും രാഹുൽ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് മാറ്റി വെക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കരുതന്നും രാജ്യത്തെ ഐക്യം തകർക്കരുതെന്ന് മുന്നറിയിപ്പും നൽകി. ചടങ്ങുകൾക്ക് ശേഷം സത്രം സന്ദർശിക്കാമെന്നും വ്യക്തമാക്കി. സന്ദർശനം മൂന്ന് മണിക്ക് ശേഷം ആക്കണമെന്ന് സത്രം അധികൃതരും ആവശ്യപ്പെട്ടു. വൈഷ്ണവ സന്യാസിയും അസമിലെ സാമൂഹിക പരിഷ്കർത്താവുമായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമാണ് നഗാവിലെ ബട്ടദ്ര സത്രം.