ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്ക് ആശംസകളുമായി ആനന്ദ് മഹീന്ദ്ര . ഇന്ന് റാം എന്ന വാക്ക് ലോകത്തിന് തന്നെ സ്വന്തമാണെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത് .’രാമരാജ്യം’-ആദർശ ഭരണം-എല്ലാ സമൂഹങ്ങളുടെയും അഭിലാഷമാണെന്നും അദ്ദേഹം പറയുന്നു.
ഇന്നത്തെ എന്റെ പ്രചോദനം മര്യാദാപുരുഷോത്തമൻ ശ്രീരാമനാണെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തില്ല. കാരണം അദ്ദേഹം മതത്തിന് അതീതനായ വ്യക്തിയാണ്. ഒരാളുടെ വിശ്വാസം എന്തുതന്നെയായാലും, ബഹുമാനത്തോടെയും ശക്തമായ മൂല്യങ്ങളോടെയും ജീവിക്കാൻ സമർപ്പിതനായ ഒരു അസ്തിത്വത്തിന്റെ സങ്കൽപ്പത്തിലേക്ക് നാമെല്ലാവരും ആകർഷിക്കപ്പെടുന്നു.
അവന്റെ അസ്ത്രങ്ങൾ തിന്മയെയും അനീതിയെയും ലക്ഷ്യമാക്കിയുള്ളതാണ്. രാമരാജ്യം’-ആദർശ ഭരണം-എല്ലാ സമൂഹങ്ങളുടെയും അഭിലാഷമാണ്. ഇന്ന്, ‘റാം’ എന്ന വാക്ക് ലോകത്തിന്റേതാണ്…- ആനന്ദ് മഹീന്ദ്ര കുറിച്ചു.