മുംബൈ : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ച് ജയ്ശ്രീറാം വാക്യങ്ങളിൽ തിളങ്ങി മുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയുടെ വീട് . ലോകത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നായ ആന്‍റീലിയ ജയ് ശ്രീറാമാല്‍ അലങ്കൃതമായി നില്‍ക്കുന്ന കാഴ്‌ച്ചക്കാണ് മുംബൈ നഗരം സാക്ഷിയായത്. ലൈറ്റുകള്‍ ഉപയോഗിച്ചാണ് ജയ് ശ്രീറാം എന്ന പേര് രൂപപ്പെടുത്തിയിരിക്കുന്നത്.
രാലല്ലയുടെ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ആന്‍റീലിയയെ ഗംഭീരമായി അലങ്കരിച്ചതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ പറയുന്നു . കെട്ടിടം മുഴുവൻ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.മുകേഷ് അംബാനി, അമ്മ കോകിലാബെൻ, ഭാര്യ നിത അംബാനി, മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി, മരുമകൾ ശ്ലോക, ഭാവി മരുമകൾ രാധിക മർച്ചന്റ് എന്നിവർക്കാണ് ചടങ്ങിനുള്ള ക്ഷണം അയച്ചിരിക്കുന്നത്.
മുംബൈ ബാന്ദ്ര-വർളി കടൽപാലവും ലൈറ്റുകള്‍ കൊണ്ടും ശ്രീരാമന്‍റെ വലിയ ചിത്രങ്ങളാലും ജയ് ശ്രീറാം എഴുത്തുകളാലും അലങ്കരിച്ചിരുന്നു. രാജ്യത്തിന്‍റെ പല കോണുകളിലും പ്രാണപ്രതിഷ്ഠാച്ചടങ്ങിന്‍റെ ഭാഗമായി വിവിധ പരിപാടികളും മറ്റും സംഘടിപ്പിക്കുകയാണ്.