രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സ്വവസതിയിൽ പൂജ നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തുടർന്ന് ഡൽഹിയിലെ ദര്യ ഗഞ്ചിലെ ശ്രീ സനാതൻ ധർമ്മ മന്ദിറിൽ പ്രാർത്ഥനയും നടത്തി.
പ്രാണ പ്രതിഷ്ഠ ചടങ്ങിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനമായ ഇന്ന് ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠ മുഹൂർത്തം.
Defence Minister Rajnath Singh performs pooja at his residence ahead of the Pran Pratishtha ceremony at Ram Temple in Ayodhya. pic.twitter.com/Kw3Fl3TV04
— ANI (@ANI) January 22, 2024
ചടങ്ങിന്റെ പ്രധാന യജമാനൻ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തി. പൂക്കളും വർണ വിളക്കുകളും അയോദ്ധ്യക്ക് മാറ്റുകൂട്ടുന്നുണ്ട്. പുലർച്ചെ മുതൽ ആഘോഷങ്ങൾ തുടങ്ങി. സ്പീക്കറുകളിലൂടെ രാമസങ്കീർത്തനം മുഴങ്ങുന്നു.















