ലക്നൗ : പ്രാണപ്രതിഷ്ഠാദിനമായ ഇന്ന് 1001 രാമജ്യോതി തെളിയിക്കാൻ തന്റെ കമ്പനിയിലെ ഹിന്ദുവിശ്വാസികൾക്ക് അവധി നൽകിയിരിക്കുകയാണ് മുസ്ലീം കമ്പനിയുടമ സഫർ ഇംദാദിവാല .
റായ്പൂരിലെ ഹിരാപൂർ വ്യവസായ മേഖലയിലെ ടെൻഡുവ ഗ്രാമത്തിലാണ് സഫർ ഇംദാദിവാല ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനി . ഇന്ന് 500 ഹിന്ദു ജീവനക്കാർക്കാണ് കമ്പനി അവധി പ്രഖ്യാപിച്ചത് . ഇന്ന് പ്രാണപ്രതിഷ്ഠാ ദിനത്തിൽ 1001 ‘രാംജ്യോതി’ കത്തിക്കുമെന്നും കമ്പനിയുടെ ഉടമ അറിയിച്ചു.
അയോദ്ധ്യയിൽ ഭഗവാൻ ശ്രീറാം ജിയുടെ പ്രതിഷ്ഠ നടക്കുമ്പോൾ അത് ഇന്ത്യയ്‌ക്കും , ലോകത്തിനും മുഴുവൻ അഭിമാനകരമാണെന്നും കമ്പനി ചെയർമാൻ അലിക്വിയൻ സഫർ ഇംദാദിവാല പറഞ്ഞു.
‘ ഈ ദിവസം, ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ദീർഘകാലമായുള്ള ആഗ്രഹം പൂർത്തീകരിക്കപ്പെടുകയാണ്, ശ്രീരാമൻ തന്റെ ജന്മസ്ഥലമായ അയോദ്ധ്യയിലേക്കുള്ള വരവ് ആഘോഷിക്കുകയാണ്. ഈ ചരിത്ര ദിനം അടയാളപ്പെടുത്തുന്നതിന്, തിങ്കളാഴ്ച ഞാൻ പ്രത്യേക അവധി നൽകുന്നു. കൂടാതെ, അതേ ദിവസം വൈകുന്നേരം 5 മണിക്ക് എല്ലാ ജീവനക്കാരെയും പ്ലാന്റ് പരിസരത്ത് ഒരു മണിക്കൂർ ഒത്തുചേരലിനായി ക്ഷണിക്കുന്നു, അവിടെ 1001 വിളക്കുകൾ കൊണ്ട് ‘ജയ് ശ്രീറാം’ എന്ന് എഴുതപ്പെടും. ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കൾ മാത്രമല്ല, മുഴുവൻ ബോഹ്‌റ സമൂഹത്തിനും ലോകത്തിനും ആദരണീയനാണെന്നും ‘ അദ്ദേഹം പറഞ്ഞു