ചെന്നൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം നടത്താൻ സംസ്ഥാന പോലീസിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതിയുടെ ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. തത്സമയ സംപ്രേഷണം നടത്താൻ ഏതൊരു സംഘാടകർക്കും ക്രമീകരണങ്ങൾ നടത്താമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് തമിഴ്‌നാട്ടിൽ പൂജകളും അന്നദാനവും തത്സമയ സംപ്രേഷണവും നടത്തുന്നതിനെ തടഞ്ഞുകൊണ്ടുള്ള സർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. തത്സമയ സംപ്രേഷണത്തിനായി വച്ച എൽഇഡി സ്‌ക്രീനുകൾ പോലീസ് ഉദ്യോഗസ്ഥർ നീക്കം ചെയ്തിരുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന സർക്കാരിന്റെ വാക്കാലുള്ള നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. തുടർന്നാണ് ഹർജിയിൽ കോടതി ഇടപെടലുണ്ടായത്.















