എറണാകുളം: രാജ്യമൊട്ടാകെ ശ്രീരാമമന്ത്രങ്ങൾ മുഴങ്ങുമ്പോൾ കേരളത്തിൽ വിദ്വേഷം ജനിപ്പിച്ച് എസ്എഫ്ഐ. വിവിധ ഇടങ്ങളിൽ എസ്എഫ്ഐ വിദ്വേഷ ബാനറുകൾ സ്ഥാപിച്ചിരിക്കുകയാണ്. തർക്കമന്ദിരത്തിന്റെ രൂപവും ബാനറുകളും പ്രദർശിപ്പിച്ചാണ് പ്രതിഷേധം.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലാണ് തർക്കമന്ദിരത്തിന്റെ രൂപം പ്രദർശിപ്പിച്ചിരിക്കുന്നത്. കോളേജിന്റെ പ്രവേശന കവാടത്തിലാണ് രൂപമുണ്ടാക്കി വെച്ചത്. പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ബാനർ ഉയർത്തിയത്. ബാബറിയുടെ ശവക്കല്ലറയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ല് എന്നാണ് ബാനറിൽ എഴുത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ബാനർ അഴിപ്പിക്കുകയും ചെയ്തു.