500 വർഷത്തെ പോരാട്ടത്തിന് പരിസമാപ്തി . ജയ്ശ്രീറാം വിളികൾ അലയൊടിച്ച ദിനത്തിനാണ് ഇന്ന് ഭാരതം സാക്ഷ്യം വഹിച്ചത് . രാജ്യമെമ്പാടും രാമയാത്രകളും , ഭജനകളും അരങ്ങേറി .
അഹമ്മദാബാദിലെ ഷാഹിബാഗ് ഏരിയയിൽ വൻ ഘോഷയാത്രയാണ് പ്രാണപ്രതിഷ്ഠാ മുഹൂർത്തത്തിൽ നടന്നത് . ധർമ്മനാഥ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര നടന്നത് . മേയർ പ്രതിഭ ജെയിൻ, എംഎൽഎ ദർശനബെൻ വഗേല എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു. ഗുജറാത്തിലെമ്പാടും രാമ ഭജനകളും നടന്നു . എല്ലായിടത്തും ക്ഷേത്രങ്ങളിൽ പ്രസാദ വിതരണം ചെയ്യുന്നുണ്ട്. ഗുജറാത്ത് മുഴുവൻ കാവി നിറത്തിലാണ്.
വഡോദരയിൽ നിന്നുള്ള 300 രാമ ഭക്തരും ചേർന്ന് അയോദ്ധ്യ നഗരം മുഴുവൻ 35,000 കിലോ പൂക്കൾ കൊണ്ട് അലങ്കരിച്ചു .കാറുകളിലും ബൈക്കുകളിലും ശ്രീരാമന്റെ ചിത്രമുള്ള പതാകകൾ ഉണ്ടായിരുന്നു.
യുപിയിൽ ലക്നൗ അടക്കമുള്ളയിടങ്ങളിൽ പ്രത്യേക വേദികൾ സ്ഥാപിച്ച് രാമപൂജകൾ നടന്നു . മഹാരാഷ്‌ട്ര , ഹിമാചൽ , ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും കാവിക്കൊടികളുമായി വാഹനറാലികൾ നടന്നു . പ്രാണപ്രതിഷ്ഠാസമയത്ത് ക്ഷേത്രങ്ങളിൽ ജയ്ശ്രീറാം വിളികൾ ഉയർന്നു . ഒപ്പം ക്ഷേത്രത്തിൽ പ്രത്യേക ആരതിയും നടന്നു.