കമ്പാല: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ തത്സമയം കണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഉഗാണ്ടയിലെ ഇന്ത്യൻ സമൂഹത്തോടൊപ്പമിരുന്നാണ് കേന്ദ്രമന്ത്രി പ്രതിഷ്ഠാ ചടങ്ങുകൾ തത്സമയം വീക്ഷിച്ചത്.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് കേന്ദ്രമന്ത്രിമാർ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും പൂജകളിൽ പങ്കെടുക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നടന്ന പ്രാണപ്രതിഷ്ഠയിൽ നിരവധി പേർ പങ്കെടുത്തു. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണപ്രകാരം അയോദ്ധ്യയിലെത്തിയ വിശിഷ്ട അതിഥികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
Blessed to visit Shree Sanatan Dharma Mandal, Kampala, Uganda coinciding with #PranPratishthaRamMandir.
Establised in 1925 and renovated in 1961, the new structure is a replica of Somnath Mahadev Jyotirlinga Temple, Gujarat, constructed with no single iron bar. pic.twitter.com/Z4Yg44tmMX
— V. Muraleedharan (@MOS_MEA) January 22, 2024
നീണ്ടകാലത്തെ ബലിദാനങ്ങൾക്കും ത്യാഗങ്ങൾക്കും കാത്തിരിപ്പിനും ശേഷം ഇന്ന് നമ്മുടെ രാമൻ എത്തിയിരിക്കുകയാണെന്നും ജനുവരി 22-ലുണ്ടായ സൂര്യോദയം രാജ്യത്തിന് അതിമനോഹരമായ പ്രഭയാണ് ചൊരിഞ്ഞിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.















