ബോളിവുഡ് സൂപ്പർ സ്റ്റാർ സെയ്ഫ് അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.
ഭാര്യ കരീന കപൂറിനെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്തുവന്നത്.അതേസമയം താരത്തിന് തോളിനും മുട്ടിനും പരിക്കേറ്റെന്നാണ് സൂചന. ഇതിന്റെ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.ഇതിനിടെ താരത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.