ആത്മവിശ്വാസമുളള ഒരാള്‍ക്ക് ഏത് മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകും. മാത്രമല്ല വെല്ലുവിളികളെ സധൈര്യം നേരിടാനും സാധിക്കും. ഇന്നത്തെ കാലത്ത് പ്രൊഫഷണൽ രംഗത്ത് കഠിനമായ വെല്ലുവിളികളാണ് പലർക്കും നേരിടേണ്ടി വരുന്നത് . സഹപ്രവർത്തകർ വെല്ലുവിളികൾ ഉയർത്തുമ്പോൾ മറ്റ് ചില കാര്യങ്ങൾ കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇനി പറയുന്ന ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും അതൊക്കെ സാധിക്കാവുന്നതേയുളളു. എല്ലാവരുടേയും ശരീരത്തിന് ഒരു ഭാഷയുണ്ട്. നിങ്ങള്‍ അലസനാണോ, മിടുക്കനാണോ എന്നെല്ലാം ശരീരഭാഷയിലൂടെ തന്നെ മനസിലാക്കാന്‍ സാധിക്കും. മറ്റുളളവര്‍ക്ക് മുന്നില്‍ കാണിക്കാന്‍ മാത്രമല്ല സ്വയം ആത്മവിശ്വാസത്തോടെ ഇരിക്കാനും ശരീര ഭാഷയില്‍ ശ്രദ്ധവെച്ചാല്‍ സാധിക്കും
നമ്മള്‍ ചിന്തിക്കുന്ന തരത്തില്‍ നമുക്ക് നമ്മുടെ ശരീരഭാഷയെ പരിശ്രമത്തിലൂടെ മാറ്റിയെടുക്കാന്‍ കഴിയും. ഇത് ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിലും എപ്പോഴും പോസിറ്റീവായി ഇരിക്കുന്നതിലും നിര്‍ണായകമായ ഒന്നാണ്. നിങ്ങളുടെ ശക്തിയെന്താണെന്നും പോരായ്മയെന്താണെന്നും സ്വയം മനസിലാക്കുക. ഇത് നിങ്ങളിലെ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം ആത്മവിശ്വാസവും പതിന്മടങ്ങാക്കും.
ഒരിക്കലും സ്വയം ഇടിച്ചുതാഴ്‌ത്തി സംസാരിക്കാതിരിക്കുക. നിങ്ങള്‍ വളരെ നേര്‍ത്ത സ്വരത്തില്‍ ക്ഷമാപണരൂപത്തില്‍ സംസാരിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും അത് മാറ്റിയെടുക്കേണ്ടതാണ്.നിങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം നിങ്ങളുടെ കഠിനാധ്വാനത്തിലാണെന്ന് ആദ്യം ഓര്‍ക്കുക മാത്രമല്ല തെറ്റുപറ്റിയാല്‍ അത് മറികടക്കാനുളള വഴികളാണ് നോക്കേണ്ടത് ആത്മവിശ്വാസം തകരുന്ന തരത്തിലുളള ചിന്തകള്‍ ഒരിക്കലും പാടില്ല.
ജോലിസ്ഥലത്തുളള ഏതൊരു മീറ്റിംഗിനാണെങ്കിലും പ്രസന്റേഷനുകള്‍ക്കാണെങ്കിലും മറ്റ് ഏത് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചാലും നന്നായി തയ്യാറെടുക്കുക. ഏതു വിഷയമാണെങ്കിലും നന്നായി പഠിച്ചെടുത്താല്‍ അതു ലളിതമായി കൈകാര്യം ചെയ്യാനാവും. ഇത് ഉത്കണ്ഠ കുറയ്‌ക്കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും