മുംബൈ: സിനിമാ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ പരിക്ക് സംഭവിച്ച ബോളിവുഡ് സൂപ്പർ സ്റ്റാർ സെയ്ഫ് അലിഖാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാൽമുട്ടിനും ട്രൈസെപ്‌സിനുമാണ് ശസ്ത്രക്രിയ ചെയ്തത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്കു ശേഷം താരം സുഖം പ്രാപിച്ചു വരികയാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
”ഈ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും ഞങ്ങൾ ചെയ്യുന്ന ജോലിയുടെ ഭാഗമാണ്. ഡോക്ടർമാരുടെ സ്‌നേഹത്തിനും പരിചരണത്തിനും കരുതലുകൾക്കും നന്ദി പറയുന്നു”- സെയ്ഫ് അലിഖാൻ പറഞ്ഞു.
തെലുങ്ക് ചിത്രം ദേവരെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. എന്നാൽ ഇപ്പോഴുണ്ടായ പരിക്കിനല്ല ശസ്ത്രക്രിയ ചെയ്തതെന്നും പഴയ പരിക്കുകളുമായി ബന്ധപ്പെട്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നും താരം അറിയിച്ചു.















