ന്യൂഡൽഹി: പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഡൽഹിയിലെ വസതിയിൽ ദീപങ്ങൾ തെളിയിച്ച് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തത്തിനാണെന്നും ശ്രീരാമൻ ജനങ്ങളെ കാണാൻ അയോദ്ധ്യയിലേക്ക് തിരിച്ചെത്തിയന്നും അദ്ദേഹം പറഞ്ഞു.
” ഇന്ന് ചരിത്രപ്രസിദ്ധമായ ദിനമാണ്. ശ്രീരാമൻ സ്വന്തം ഗൃഹത്തിൽ എത്തി. ഇന്ന് മുതൽ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നു”- അശ്വനി വൈഷ്ണവ് പറഞ്ഞു.
#WATCH | Delhi: Union Minister Ashwini Vaishnaw says, “It is a historic day…Lord Ram was seated in the grand temple today…A new era begins today.” pic.twitter.com/HHyvs0v1Zv
— ANI (@ANI) January 22, 2024
ശ്രീരാമൻ അയോദ്ധ്യയിലെത്തിയ ഈ ശുഭദിനം ഓരോ ഭക്തനും ദീപാവലി പോലെ കൊണ്ടാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ഡൽഹിയിലെ വസതിയിൽ ദീപം തെളിയിച്ചിരുന്നു. വെങ്കലം കൊണ്ടു നിർമ്മിച്ച വിളക്കുകൾ തെളിയിച്ചു വച്ചാണ് അദ്ദേഹം ദശരഥപുത്രനെ ഒരിക്കൽ കൂടി രാജ്യത്തേക്ക് വരവേറ്റത്.















