തിരുവനന്തപുരം: ഇഡി അന്വേഷിക്കുന്ന കിഫ്ബി മസാലബോണ്ട് കേസിൽ കൈകഴുകി മുൻ ധനമന്ത്രി തോമസ് ഐസക്. മസാലബോണ്ടിൽ മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണ് തീരുമാനമെടുക്കുന്നതെന്നും താൻ ധനമന്ത്രി എന്ന നിലയിൽ വൈസ് ചെയർമാൻ മാത്രമായിരുന്നുവെന്നുമാണ് ഇഡിക്ക് നൽകിയ മറുപടിയിൽ തോമസ് ഐസക് വ്യക്തമാക്കിയത്.
എക്സ് ഓഫിഷ്യോ മെമ്പർമാരാണെന്നും എല്ലാത്തിന്റെയും ഉത്തരവാദിത്തം ബോർഡിനാണെന്നുമാണ് ഐസകിന്റെ പുതിയ വാദം. കിഫ്ബി മസാല ബോണ്ടിൽ 17 അംഗ ഡയറക്ടർ ബോർഡുണ്ട്. തനിക്ക് മാത്രമായി പ്രത്യേക ഉത്തരവാദിത്തമൊന്നുമില്ല. തീരുമാനങ്ങളെല്ലാം ബോർഡാണ് എടുക്കുന്നത്. ഏഴു പേജുള്ള മറുപടിയിലാണ് കൈകഴുകൽ.
കിഫ്ബി മസാലബോണ്ടിലൂടെ ലഭിച്ച ധനത്തിന്റെ വിനിയോഗം സംബന്ധിച്ചുള്ള കാര്യങ്ങളിൽ മൊഴിനൽകാനാണ് ഐസക്കിന് ഇഡി നോട്ടീസ് നൽകിയത്. എന്നാൽ ഹജരാകാതെ സിപിഎം നേതാവ് പിന്നീട് മറുപടി നൽകുകയായിരുന്നു.