ബെംഗളൂരു: അയോദ്ധ്യയിൽ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹത്തിനായുി കൃഷ്ണശില കണ്ടെടുത്തയിടത്ത് രാമക്ഷേത്രം ഉയരുന്നു. മൈസൂരു ജയപുര ഗുജ്ജെഗൗഡനപുരയിൽ രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി പൂജ നടത്തി തറക്കല്ലിട്ടു.
ജനതാദൾ (എസ്) എംഎൽഎ ജി.ടി.ദേവെഗൗഡ, ബിജെപി എംപി പ്രതാപ് സിംഹ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഹരോളി പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു. നിർമ്മാണ മേൽനോട്ടത്തിനായി പ്രത്യേക കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.
മൈസൂരിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്നാണ് രാംലല്ലയുടെ വിഗ്രഹം നിർമ്മിക്കുന്നിതുള്ള കൃഷ്ണശില കണ്ടെത്തിയത്. രാംലല്ലയുടെ വിഗ്രഹം കൊത്തിയെടുത്ത ശിൽപി അരുൺ യോഗിരാജ് തന്നെയാകും ക്ഷേത്രത്തിലേക്കുള്ള വിഗ്രഹവും നിർമ്മിക്കുക.















