അയോദ്ധ്യ: അയോദ്ധ്യയിലെ ടെന്റിൽ പൂജിച്ചിരുന്ന വിഗ്രഹം രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുമെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. പഴയ വിഗ്രഹം അവിടെ തന്നെ തുടരമോ എന്ന ചോദ്യം വ്യാപകമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നൃപൻ മിശ്ര സംശയ നിവാരണം നടത്തിയത്.
ടെന്റിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തെ ശ്രീകോവിൽ ആചാര വിധി പ്രകാരം മാറ്റി പ്രതിഷ്ഠിക്കും. ഗർഭഗൃഹത്തിൽ രാംലല്ലയുടെ എതിർവശത്തായാണ് പ്രസ്തുത വിഗ്രഹം പ്രതിഷ്ഠിക്കുകയെന്ന് നൃപൻ മിശ്ര കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്ത വിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണ ശിലയിലാണ് ഒരുക്കിയത്. 70 ഏക്കർ ഭൂമിയിൽ 2.67 ഏക്കറിലാണ് രാമജന്മഭൂമി ക്ഷേത്രം നിർമിച്ചിരിക്കുന്നത്. രണ്ടാം ഘട്ടം 2025 ഡിസംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്.















