ന്യൂഡൽഹി : മാർച്ചിൽ അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് ആർക്കിയോളജിസ്റ്റ് കെ കെ മുഹമ്മദ് . രാമക്ഷേത്രം തുറന്നതിലൂടെ തന്റെ പ്രായ്ശ്ചിത്തമാണ് നിറവേറിയതെന്നും അദ്ദേഹം പറഞ്ഞു . ‘ മാർച്ചിൽ അയോദ്ധ്യയിൽ പോയി രാമക്ഷേത്രം ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേക പൂജകളും നടത്തും. രാമക്ഷേത്രം വലിയ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും നിമിഷങ്ങളാണ് നൽകുന്നത് ‘ – കെ കെ മുഹമ്മദ് പറഞ്ഞു.
ജ്ഞാൻവാപിയിലും മധുരയിലുമുള്ള മസ്ജിദുകള്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും കെ.കെ. മുഹമ്മദ് പറഞ്ഞു . അവ പരിവര്‍ത്തനം ചെയ്യപ്പെട്ട ക്ഷേത്രങ്ങളാണ് . അവയ്‌ക്ക് മുഹമ്മദ് നബിയുമായോ ഖലീഫകളുമായോ യാതൊരു ബന്ധവുമില്ല . മസ്ജിദ് വേറെ എവിടെയെങ്കിലും മാറ്റിസ്ഥാപിക്കുവാനാകും. എന്നാല്‍ കൃഷ്ണന്‍റെ ജന്മസ്ഥാനമായതിനാല്‍ മധുര ഹിന്ദുക്കള്‍ക്കു പ്രധാനപ്പെട്ടതാണെന്നും അത് വിട്ടു നൽകണമെന്നും കെകെ മുഹമ്മദ് പറഞ്ഞു.















