കോഴിക്കോട് : അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ. ഇന്ത്യൻ മുസ്ലീം ആയതിൽ അഭിമാനിക്കുന്നുവെന്നാണ് ശിഹാബിന്റെ കുറിപ്പ് . മലപ്പുറത്തുനിന്ന് മക്കയിലേക്കു കാൽനടയായി യാത്ര ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചയാളാണ് ശിഹാബ്.
സമൂഹ മാദ്ധ്യമത്തിലാണ് ശിഹാബ് മോദിക്ക് നന്ദി പറഞ്ഞ് പോസ്റ്റിട്ടത് . ഇതോടൊപ്പം ശ്രീരാമ വേഷത്തിൽ നിൽക്കുന്ന കുട്ടികൾക്കുമൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഭാരതം ഒന്നാകെ ഒറ്റ ചിത്രത്തിൽ എന്ന അടിക്കുറിപ്പോടെയുള്ള ഒരു എക്‌സ് പോസ്റ്റും കൂട്ടത്തിലുണ്ട്. ദേശീയപതാക പിടിച്ചുനിൽക്കുന്ന സ്വന്തം ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ പോസ്റ്റിന് താഴെ ഭീഷണികളും , ആക്ഷേപങ്ങളും വന്നതോടെ ശിഹാബ് തന്റെ പോസ്റ്റിന് അയോദ്ധ്യയുമായി ബന്ധമില്ലെന്നും പറഞ്ഞ് രംഗത്തെത്തി.















