മുംബൈ : രാമഭക്തരുടെ ഘോഷയാത്രയെ ആക്രമിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നേരെ ബുൾഡോസർ നടപടിയുമായി മഹാരാഷ്‌ട്ര സർക്കാർ . മുംബൈ മിരാ റോഡ് പ്രദേശത്തുണ്ടായിരുന്ന ഇവരുടെ വീടുകൾ അധികൃതർ പൊളിച്ചു മാറ്റി .
മുംബൈ പോലീസ്, പാൽഘർ പോലീസ്, താനെ റൂറൽ പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, മഹാരാഷ്‌ട്ര സെക്യൂരിറ്റി ഫോഴ്‌സ്, സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്‌സ് എന്നീ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു നടപടി.
നയാ നഗർ മേഖലയിൽ ജയ് ശ്രീറാം എന്ന് എഴുതിയ കാവി പതാകയുമായി രാമഭക്തർ നടത്തിയ ഘോഷയാത്രയെയാണ് ഇവർ അക്രമിച്ചത്. പോലീസ് സംഭവത്തിൽ ഇടപെടുകയും അക്രമികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് വീണ്ടും കല്ലേറുണ്ടായതോടെയാണ് ശക്തമായ നടപടി സ്വീകരിച്ചത്.
ആക്രമണം നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു . 7 പേരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment