പട്ന: മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മനിച്ചതിൽ സന്തോഷം പങ്കുവച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സമൂഹമാദ്ധ്യമത്തിലെ കുറിപ്പിലൂടെയാണ് അദ്ദേഹം സന്തോഷം അറിയിച്ചത്.പരേതനായ കർപ്പൂരി താക്കൂറിന് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ഭാരതരത്‌ന’ നൽകുന്നതിൽ സന്തോഷമുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ നല്ല തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമേദിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പോസ്റ്റിൽ കൂടി പങ്കുവച്ചു.
पूर्व मुख्यमंत्री और महान समाजवादी नेता स्व॰ कर्पूरी ठाकुर जी को देश का सर्वोच्च सम्मान ‘भारत रत्न’ दिया जाना हार्दिक प्रसन्नता का विषय है। केंद्र सरकार का यह अच्छा निर्णय है। स्व॰ कर्पूरी ठाकुर जी को उनकी 100वीं जयंती पर दिया जाने वाला यह सर्वोच्च सम्मान दलितों, वंचितों और…
— Nitish Kumar (@NitishKumar) January 23, 2024
കർപ്പൂരി താക്കൂറിന്റെ നൂറാം ജന്മവാർഷികത്തിൽ ഈ പരമോന്നത ബഹുമതി നൽകിയത്, ദളിതർക്കും അവശത അനുഭവിക്കുന്നവർക്കും അവഗണിക്കപ്പെട്ടവർക്കും വലിയ സന്തോഷം സമ്മാനിക്കുമെന്ന് നിതീഷ് കുമാർ അഭിപ്രായപ്പെട്ടു. കർപ്പൂരി താക്കൂറിന് ഭാരതരത്‌ന നൽകണമെന്ന് എപ്പോഴും ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളായുള്ള ആ ആവശ്യമാണ് ഇന്ന് കേന്ദ്ര സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായാണ് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചത്. കർപ്പൂരി താക്കൂറിന് ഭാരതരത്‌നം നൽകുമെന്ന് എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. 1970 ഡിസംബർ മുതൽ 1971 ജൂൺ വരെയും പിന്നീട് 1977 ജൂൺ മുതൽ 1979 ഏപ്രിൽ വരെയുമായി രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായി കർപ്പൂരി താക്കൂർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.















