പട്ന: കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന ലഭിച്ചതിൽ സന്തോഷം അറിയിച്ച് ലോക് ജനശക്തി പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രി രാം വിലസ് പസ്വാന്റെ മകനുമായ ചിരാഗ് പസ്വാൻ. കർപ്പൂരി താക്കൂരിന് ഭാരതരത്‌ന സമ്മാനിച്ചതിന് ഭാരത സർക്കാറിനും പ്രധാനമന്ത്രിക്കും നന്ദി പറയുന്നതായി ചിരാഗ് പറഞ്ഞു. ബിഹാറിലെയും രാജ്യത്തിന്റെയും മുഴുവൻ ജനങ്ങളുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു കർപ്പൂരി താക്കൂറിന് ഭാരതരത്‌ന സമ്മാനിക്കണമെന്നത്. ജനങ്ങളുടെ ഈ ആഗ്രഹമാണ് പ്രധാനമന്ത്രി സഫലമാക്കിയത്.
”കർപ്പൂരി താക്കൂരിന് ഭാരതരത്‌ന സമ്മാനിച്ചതിന് ഭാരത സർക്കാരിനോടും പ്രധാനമന്ത്രിയോടും ഞാൻ നന്ദി അറിയിക്കുന്നു. ബിഹാറിലെയും രാജ്യത്തിന്റെയും മുഴുവൻ ജനങ്ങളുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു കർപ്പൂരി താക്കൂറിന് ഭാരതരത്‌ന സമ്മാനിക്കണമെന്നത്. ഈ ആവശ്യം അദ്ദേഹം മാനിച്ചു.”- ചിരാഗ് പസ്വാൻ
അന്തരിച്ച മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായാണ് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചത്. കർപ്പൂരി താക്കൂറിന് ഭാരതരത്‌നം നൽകുമെന്ന് എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. 1970 ഡിസംബർ മുതൽ 1971 ജൂൺ വരെയും പിന്നീട് 1977 ജൂൺ മുതൽ 1979 ഏപ്രിൽ വരെയുമായി രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായി കർപ്പൂരി താക്കൂർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.















