ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് ഹനുമാൻ സിനിമയുടെ അണിയറ ടീം. സംവിധായകൻ പ്രശാന്ത് വർമ്മയും ചിത്രത്തിന്റെ പ്രധാന നടൻ തേജ സജ്ജയുമാണ് യോഗി ആദിത്യനാഥിനെ ലക്‌നൗവിലെ അദ്ദേഹത്തിന്റെ ഓഫീസിൽ എത്തി കണ്ടത് .
യുവ പ്രേക്ഷകർക്കിടയിൽ ഹനുമാൻ ചിത്രത്തിന്റെ സ്വാധീനത്തെ കുറിച്ചും, ചിത്രത്തിന്റെ വിജയഘടകങ്ങളെ കുറിച്ചും കൂടിക്കാഴ്‌ച്ചയിൽ ചർച്ച ചെയ്തു. “യോഗി ജിയെ കണ്ടുമുട്ടിയത് എനിക്ക് അഭിമാനവും പ്രചോദനവും നൽകുന്ന നിമിഷമായിരുന്നു. ഹനുമാനുള്ള അദ്ദേഹത്തിന്റെ പ്രോത്സാഹനം സൂപ്പർഹീറോ ഡൈനാമിക്‌സിനെ ഇന്ത്യൻ ഇതിഹാസങ്ങളുമായി ലയിപ്പിക്കുന്ന ഒരു ഓഫ്‌ബീറ്റ് കഥ പറയാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് .” – കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം പ്രശാന്ത് വർമ്മ പറഞ്ഞു.
യോഗി ജിയെ കണ്ടുമുട്ടുന്നത് ഒരു പരമമായ ബഹുമതിയായിരുന്നു, ഹനുമാനെക്കുറിച്ചും നമ്മുടെ സംസ്കാരത്തിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിൽ എനിക്ക് വലിയ അഭിമാനം തോന്നി – നടൻ തേജ സജ്ജ പറഞ്ഞു.