കൊൽക്കത്ത: സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 19 സ്വർണ ബിസ്‌കറ്റുകളാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
അതിർത്തി സുരക്ഷാ സേനയക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. 2.19 കോടി വിലമതിക്കുന്ന സ്വർണമാണ് പ്രതിയിൽ നിന്നും പിടികൂടിയത്. ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.
അതിർത്തി പ്രദേശങ്ങളിൽ അനധികൃത കടത്തുകൾ വർദ്ധിക്കുന്ന സഹാചര്യത്തിൽ പരിശോധന കർശനമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബിഎസ്‍എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.















