ലക്നൗ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ബാലകരാമന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശ്രീരാമ തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ദർശനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള തിരക്ക് ക്ഷേത്രത്തിന്റെ പ്രധാന കവാടങ്ങളിലെല്ലാം രൂപപ്പെട്ടു.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് രണ്ട് സമയങ്ങളിലായാണ് രാംലല്ലയെ ദർശിക്കാനാകുന്നത്. രാവിലെ ഏഴ് മുതൽ 11.30 വരെയും പിന്നീട് ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ ഏഴ് മണി വരെയുമാണ് ദർശന സമയം. ഭക്തരുടെ തിരക്ക് തുടരുന്ന സാഹചര്യത്തിൽ ദർശന സമയം നീട്ടാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു. രാത്രി 10 മണിവരെയാണ് ദർശന സമയം അനുവദിച്ചിരിക്കുന്നത്.

ജനുവരി 22-ന് ഉച്ചയ്‌ക്ക് 12.20നും 12.30നും ഇടയിലുള്ള അഭിജിത് ധന്യമുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അയോദ്ധ്യയിൽ സന്നിഹിതരായിരുന്നു.
















