അയോദ്ധ്യാ പ്രാണപ്രതിഷ്ഠയിലേക്ക് തന്നെ ക്ഷണിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി രേഖപ്പെടുത്തി ബോളീവുഡ് നടൻ ജാക്കി ഷെറോഫ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
‘അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ചരിത്ര മൂഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് അവസരമുണ്ടാക്കിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി അറിയിക്കുന്നു. ജയ് ശ്രീറാം’ – ജാക്കി ഷെറോഫ്
Thank you honourable PM @narendramodi ji and HONOURABLE CM @myogiadityanath ji for making me a part of witnessing this historical moment of Pran Pratishtha ceremony of Lord Shri Ram’s Ayodhya Mandir.
Jai Shree Ram 🙏 pic.twitter.com/YSLcJXgFov
— Jackie Shroff (@bindasbhidu) January 24, 2024
ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ക്ഷണിക്കപ്പെട്ട പ്രമുഖരിൽ ഒരാളായിരുന്നു ജാക്കി ഷെറോഫ്. രാജ്യത്തെ പ്രമുഖരടക്കം ക്ഷണിക്കപ്പെട്ട നിരവധിപേരാണ് അസുലഭ മുഹൂർത്തത്തിൽ പങ്കാളികളായത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം തന്നെ ആ സന്തോഷം പങ്കുവെച്ചിരുന്നു.