കോഴിക്കോട്: രാമാനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ദേശീയ പാതയിൽ റോഡിന്റെ ജോലി പുരോഗമിക്കുന്നതിനാൽ വേങ്ങേരി ജംഗ്ഷൻ നാളെ അടയ്‌ക്കും. വാഹനത്തിന്റെ ഓവർപാസുമായി ബന്ധപ്പെട്ടാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. വാഹനങ്ങൾ ഏതൊക്കെ ഭാഗങ്ങളിലൂടെ തിരിഞ്ഞു പോകണം എന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
ബാലുശ്ശേരി നരിക്കുനി,ചെറുകുളം പ്രദേശത്തു നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങൾ തണ്ണീർപ്പന്തൽ മാവിളിക്കടവിലൂടെ കോഴിക്കോട്ടേക്ക് പോകണം. കോഴിക്കോട് നിന്നു ബാലുശ്ശേരി നരിക്കുനി ചെറുകുളം പ്രദേശത്തേക്ക് പോകുന്ന വാഹനങ്ങൾ കരിക്കാക്കുളം തടമ്പാട്ടുതാഴം വേങ്ങര മാർക്കറ്റ് ജംഗ്ഷൻ വഴി വേങ്ങേരി കയറ്റം കയറി മേൽപ്പാലത്തിന് അടുത്തുകൂടി ഇടത്തേക്ക് തിരിഞ്ഞ് സർവ്വീസ് റോഡ് വഴി ബൈപ്പാസിൽ ദേശീയ പാതയിൽ കയറണം ശേഷം നയാര പെട്രോൾ പമ്പിന് സമീപത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് മാളിക്കടവ് ജംഗ്ഷൻ തണ്ണീർപ്പന്തൽ വഴിയാണ് പോകേണ്ടത്. കൃഷ്ണ നായർ റോഡിൽ മാളിക്കടവിൽ നിന്നു കോഴിക്കോടേക്ക് മാത്രമേ വലിയ വാഹനങ്ങൾ പ്രവേശിക്കാവൂ.















